ശിഖണ്ഡിയെന്ന് വിളിച്ചിട്ടില്ല: ഹൈക്കോടതി

കോടതി നടപടികള്‍ മാധ്യമങ്ങള്‍ നാടകീയമാക്കുകയാണ്. ചില മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക യായിരുന്നുവെന്നുവെന്ന് ഹര്‍ജി പരിഗണിക്കുന്ന ബഞ്ചിലെ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാതിരുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ശിഖണ്ഡി പരാമര്‍ശം നടത്തിയതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അഡീഷണല്‍ സെക്രട്ടറിയെ ശിഖണ്ഡിയാക്കി നിര്‍ത്തി ബലിയാടാക്കുന്നതെന്തിനാണെന്ന് വെള്ളിയാഴ്ച കോടതി ചോദിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദന്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു.
തുടര്‍ന്ന് തിങ്കളാഴ്ച വാദം പുനരാരംഭിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ കോടതി ശിഖണ്ഡിയെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. ശിഖണ്ഡിയെന്ന് പരാമര്‍ശിച്ചത് അഡിഷണല്‍ സെക്രട്ടറിയെയോ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ അല്ല. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാകാം മുഖ്യമന്ത്രി പ്രതികരിച്ചത്.
ശിഖണ്ഡി എന്ന പരാമര്‍ശം ഉദ്യോഗസ്‌ഥരെ ഉദ്ദേശിച്ചല്ല. ചില നിലപാടുകളെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്.
കോടതി നടപടികള്‍ സത്യസന്ധമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എതിരല്ല. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരിനില്ലാത്ത താല്‍പര്യം ചില മാധ്യമങ്ങള്‍ക്കുണ്ട്. ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് കോടതി വ്യക്തമാക്കി.


Click it and Unblock the Notifications