ഭാര്യയെയും മകളെയും കൊന്ന് ജീവനൊടുക്കി

ശ്രീധരന്‍ എന്നയാളാണ് ഭാര്യ ശാലിനി(28)യെ വെട്ടിയും മകള്‍ അരീഷ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുടുംബവഴക്കിനെ തുടര്‍ന്ന് ചേലക്കര പൊലീസില്‍ പരാതി നല്‍കുകയും ഇരുകൂട്ടരേയും ചേലക്കര പൊലീസ് വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചു വിടുകയും ചെയ്തിരുന്നു. ശ്രീധരന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയാണ് ശാലിനി. പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications