ബ്ലാക്‌ബെറി സുരക്ഷയ്ക്ക് ഭീഷണിയെന്ന് യുഎഇ
ദുബയ്: സുരക്ഷാസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ബ്ലാക്‌ബെറിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം അധികൃതര്‍ താക്കീത് നല്‍കിയിട്ടുണ്ട്.
പ്രാദേശിക വാര്‍ത്തകള്‍ പുറത്തുവിടുന്നബ്ലാക്‌മെറി മെസ്സെഞ്ചര്‍ സോഫ്റ്റ്‌വേറിന് 2010 ഏപ്രില്‍ മുതല്‍ തന്നെ ബഹ്‌റൈനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബ്ലാക്‌ബെറി ഫോണിലെ ചില അപ്ലിക്കേഷനുകള്‍ക്ക് യുഎഇയിലെ മറ്റു സ്റ്റേറ്റുകളിലും വിലക്കുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ദേശീയ നിയമങ്ങള്‍ക്ക് അപ്പുറത്താണ് ബ്ലാക്‌ബെറിയുടെ പ്രവര്‍ത്തനമെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും യുഎഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിട്ടി പറയുന്നു.
ബ്ലാക്‌ബെറി ഫോണില്‍ ഡാറ്റകള്‍ കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ രീതിയ്ക്കാണ് മിക്കവാറും വിലക്കുണ്ടാവുക. ഇത് ജനങ്ങള്‍ ദുരുപയോഗപ്പെടുത്താനിടയുണ്ടെന്നും അത് സാമൂഹികവും നിയമപരവുമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് അതോറിറ്റി പറയുന്നത്. ദേശീയ സുരക്ഷയ്ക്കും ഇത് ഭീഷണിയാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications