സാമ്പത്തിക മാന്ദ്യം മാറി; വിവാഹമോചനം കൂടി
ലണ്ടന്‍: ആഗോളസാമ്പത്തിക മാന്ദ്യകാലത്ത് വിവാഹമോചനങ്ങള്‍ കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
പിരിയുന്ന ദമ്പതിമാര്‍ക്കിടയില്‍ പങ്കുവയ്ക്കാന്‍ വേണ്ടത്ര ധനം ഇല്ലാതിരുന്നതാണത്ര ഇക്കാലത്ത് വിവാഹമോചനങ്ങള്‍ കുറയാന്‍ കാരണമായത്. ധനമില്ലാത്തതിനാല്‍ മിക്കവരും വിവാമോചനം മാറ്റിവച്ചു.
എന്നാല്‍ സാമ്പത്തിക മാന്ദ്യം മാറിത്തുടങ്ങിയതോടെ തുരുതുരാ വിവാഹമോചനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ ആറുശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്.
കൃത്യമായി പറഞ്ഞാല്‍ 28,600ആയിരുന്ന വിവാഹമോചിതരുടെ എണ്ണം ഇപ്പോള്‍ 30,400 ആയിരിക്കുകയാണ്, 2008ല്‍ ബ്രിട്ടനില്‍ 1,21,799 ദമ്പതികളാണ് ബന്ധം വേര്‍പെടുത്തിയത്.
എന്നാല്‍ 2007നെ അപേക്ഷിച്ച് ഇത് അഞ്ചര ശതമാനം കുറവാണ്. അന്ന് 1,28,232 പേരാണ് വിവാഹമോചനം നേടിയത്.












Click it and Unblock the Notifications