കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്റെ അസ്ഥികൊണ്ട് കാമുകിയ്ക്ക് മോതിരം

  • By Lakshmi
Google Oneindia Malayalam News

Love
ലണ്ടന്‍: അസ്ഥിയ്ക്ക് പിടിച്ചപ്രണയമെന്നൊക്കെ കേട്ടിട്ടില്ലേ? ഇങ്ങനെയൊക്കെ പറയുമെങ്കിലും എത്ര കടുത്ത പ്രണയമായാലും ആരെങ്കിലും സ്വന്തം അസ്ഥി മുറിച്ച് പ്രണയിനിയ്ക്ക് നല്‍കുമോ?

സംശയം വേണ്ട, നല്‍കും, ബ്രിട്ടീഷുകാരനായ മൈക്ക് പെറെറ്റിനോട് ചോദിച്ചാല്‍ അദ്ദേഹം അക്കഥ പറയുകയും ചെയ്യും.

കാമുകി മെലിറ്റയെ അണിയിക്കാനായി മൈക്ക് വിവാഹമോതിരം ഒരുക്കിയിരിക്കുന്നത് സ്വന്തം അസ്ഥികൊണ്ടാണ്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് മൈക്കിന്റെ വലതുകാലിന് പരുക്കേറ്റത്.

അനാഥാലയത്തില്‍ കുട്ടികള്‍ക്കൊപ്പം കളിയ്ക്കുമ്പോള്‍ നാല്‍പത് അടി താഴ്ചയിലേയ്ക്ക് വീണ് കാലിന് ഗുരുതരമായി പരുക്കേറ്റു. ഏറെ ചികിത്സിച്ചെങ്കിലും കാല്‍പാദം മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

തന്നെ ഇത്രയും കാലം താങ്ങിനിര്‍ത്തിയ കാലിനെ അങ്ങിനെയങ്ങു കളയാന്‍ മൈക്കിന് മനസ്സില്ലായിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ മുറിച്ചുമാറ്റിയ കാലിന്റെ അസ്ഥി ചോദിച്ചുവാങ്ങി സൂക്ഷിച്ചുവച്ചു.

ഇതിനിടെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കമ്മല്‍ കണ്ടപ്പോള്‍, മൈക്കിന് ഒരു പുതിയ ആശയം തോന്നി. തുടര്‍ന്ന് സ്വന്തം വിവാഹമോതിരവും എല്ലുകൊണ്ടാവട്ടെയെന്ന് തീരുമാനിച്ചു. പകിട്ടേകാന്‍ പ്ലാറ്റിനവും വൈരക്കല്ലുകളും ചേര്‍ത്തു. അങ്ങനെ അത് കാമുകിയും അധ്യാപികയുമായ മെലിറ്റയുടെ കൈവിരലുകളിലെത്തുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X