ദുര്‍ഗന്ധവും കൗതുകവും പരത്തി ടൈറ്റന്‍ ആരം വിരിഞ്ഞു

ചീഞ്ഞ മാംസത്തിന്റെ ഗന്ധം പരത്തുന്ന 'ടൈറ്റന്‍ ആരം' ഏറ്റവും ഗുര്‍ഗന്ധമുള്ള പൂവെന്ന വിശേഷണത്തിനും അര്‍ഹനാണ്. ഇതിന്റെ മണം പിടിച്ചെത്തുന്ന പ്രാണികളാണ് പൂവിന്റെ പരാഗണം നടത്തുന്നത്.
ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ള ചെടിയുടെ ജന്മനാട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ഈ ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ. എന്നാലിതെപ്പോഴാണ് പൂക്കുകയെന്ന് പ്രവചിയ്ക്കാന്‍ പറ്റില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിന് സ്ഥാനം.












Click it and Unblock the Notifications