ആര്‍ബിഐ റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി

ഇതോടെ റിപ്പോ നിരക്ക് ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ നിന്നും 5.75 ശതമാനമായി ഉയര്‍ന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിന്നും നാലര ശതമാനവുമായി വര്‍ധിച്ചു. കുതിച്ചു കയറുന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാണ് ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസക്കാലമായി പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്. റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ നിരക്ക് നേരിയ തോതില്‍ ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും പണം കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.












Click it and Unblock the Notifications