ബംഗാളില്‍ ഡീസലിന് 1രൂപ സബ്‌സിഡി
കൊല്‍ക്കത്ത: ബംഗാളില്‍ ലിറ്റര്‍ ഡീസലിന് ഒരു രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുമെന്ന് പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി അസിംദാസ്ഗുപ്ത നിയമസഭയില്‍ അറിയിച്ചു.
ബസ്, മിനിബസ്, ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കാണ് ഡീസലിനു ലീറ്ററിന് ഒരു രൂപ സബ്‌സിഡി നല്‍കുക. ഒന്നാം തീയതിമുതലാണു സബ്‌സിഡി പ്രാബല്യത്തില്‍ വരുക.
സബ്‌സിഡി തുക എല്ലാ മാസവും വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഡീസലിന്റെ വില്‍പനവില കുറയ്ക്കില്ല. വില 39.94 രൂപയായി തുടരും.
സബ്‌സിഡി നല്‍കാന്‍ ഗവണ്‍മെന്റിനു വര്‍ഷം 110 കോടി രൂപ ചെലവാകും. മണ്ണെണ്ണയ്ക്കും സബ്‌സിഡി നല്‍കും. എന്നാല്‍ ഇതെത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. ഇതിനായി അമ്പത് കോടി രൂപ വകയിരുത്തുമെന്ന് ഗുപ്ത അറിയിച്ചു.
രാജ്യത്തു ബംഗാള്‍ മാത്രമാണ് ഇങ്ങനെയൊരു സബ്‌സിഡി അനുവദിക്കുന്നതെന്നു ദാസ്ഗുപ്ത അവകാശപ്പെട്ടു.












Click it and Unblock the Notifications