വനിതാ ഓഫീസറെ അപമാനിച്ച കേണലിന് പട്ടാള വിചാരണ
ദില്ലി: വനിതാ ഓഫിസറെ അപമാനിച്ചതിനെത്തുടര്‍ന്ന് ആരോപണവിധേയനായ കേണലിനെ സൈനിക കോടതി വിചാരണ ചെയ്യും.
ജമ്മു കശ്മീരില്‍ ജോലിചെയ്യുമ്പോള്‍ കേണല്‍ അനുരോധ് മിശ്ര തന്നെ പീഡിപ്പിച്ചതായി മേജര്‍ റാങ്കിലുള്ള വനിതാ ഓഫിസര്‍ നല്‍കിയ പരാതിയിലാണു നടപടി.
പരാതി അന്വേഷിക്കാന്‍ നിയോഗിച്ച ബ്രിഗേഡിയറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണു കേണലിനെ സൈനിക കോടതി വിചാരണ ചെയ്യണമെന്നു ശുപാര്‍ശ ചെയ്തത്.
തന്നോടു വിരോധമുള്ള ഒരു ലഫ്റ്റനന്റ് കേണലാണ് ഈ പരാതിക്കു പിന്നില്ലെന്നും ആരോപണം വ്യാജമാണെന്നും കാട്ടി കേണല്‍ സൈനിക െ്രെടബ്യൂണലിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.












Click it and Unblock the Notifications