ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
റിവാരി(ഹരിയാന):അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.
ഹരിയാന സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ സച്ചിന്‍ യാദവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതിന് പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യാമാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ സച്ചിന്‍ മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. ഭാര്യ ശീതള്‍ യാദവിന്റെ മൃതദേഹം പിന്നീട് പൊലീസ് വീട്ടിലെ കിണറില്‍ നിന്നും കണ്ടെടുത്തു.
ഇവരെ കഴുത്തുഞെരിച്ചു കൊന്നശേഷം മൃതദേഹം കിണിറ്റിലിടുകയായിരുന്നുവെന്ന് സച്ചിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ പതിനാറിനാണ് ഇയാള്‍ കൊലപാതകം നടത്തിയത്. 2009ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.












Click it and Unblock the Notifications