ശശികലയുടെ ഭര്‍ത്താവിന് തടവുശിക്ഷ
ചെന്നൈ: നികുതിവെട്ടിപ്പ് കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രണ്ടുവര്‍ഷം വീതം തടവ്. ലണ്ടനില്‍ നിന്ന് ആഡംബര കാര്‍ ഇറക്കുമതി ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാറിന് നികുതി നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് വിധി.
1994ല്‍ ടയോട്ട കാര്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ നികുതിയിനത്തില്‍ ഒരുകോടി ഇരുപത് ലക്ഷത്തോളം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
ശശികലയുടെ മരുമകന്‍ വി ഭാസ്‌കരന്‍, യോഗേഷ്, ഇന്ത്യന്‍ ബാങ്ക് അഭിരാമപുരം ബ്രാഞ്ച് മാനേജര്‍ സുചിത സുന്ദരരാജന്‍ എന്നിവരാണ് നടരാജനോടൊപ്പം ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. ഉപയോഗിച്ച കാര്‍ എന്ന് രേഖപ്പെടുത്തിയാണ് പുതിയ ആഡംബര കാര്‍ ഇറക്കുമതി ചെയ്തത്.
ശിക്ഷയ്ക്ക് പുറമെ, നടരാജന്‍, ഭാസ്‌കരന്‍, സുചിത എന്നിവര്‍ 20,000 രൂപ വീതവും യോഗേഷ് ബാലകൃഷ്ണന്‍ 10,000 രൂപയും പിഴ അടയ്ക്കണം.












Click it and Unblock the Notifications