പീഡനം, പണം തട്ടിയെടുക്കല്‍:പാസ്റ്റര്‍ അറസ്റ്റില്‍
ചെന്നൈ: ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതികളില്‍ പാസ്റ്റര്‍ അറസ്റ്റിലായി.
അയനാവരത്തെ ഫെയ്ത്ത് അസംബ്ലി എന്ന മതസ്ഥാപനത്തിലെ പാസ്റ്റര്‍ ശെല്‍വരാജ് (53) ആണ് അറസ്റ്റിലായത്. സുഗന്ധി, മേഴ്‌സി മേരി എന്നിവര്‍ നല്‍കിയ പരാതികളില്‍ ജൂലൈ 25 ഞായറാഴ്ച രാത്രിയാണ് ശെല്‍വരാജ് പിടിയിലായത്. ഇതേ ആരോപണം ഉന്നയിച്ച് വേറെയും രണ്ട് സ്ത്രീകള്‍ കൂടി തിങ്കളാഴ്ച പരാതി നല്കിയിട്ടുണ്ട്.
സുഗന്ധിയുടെ കൈയില്‍ നിന്ന് 3.5 ലക്ഷം രൂപ, 5.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ എന്നിവ തട്ടിയെടുത്തതായാണ് പരാതി. മേഴ്‌സി മേരിയുടെ കെയില്‍ നിന്ന് 65000 രൂപയം സ്വര്‍ണാഭരണങ്ങളും സെല്‍വരാജ് കൈക്കലാക്കി എന്ന് കേസില്‍ പറയുന്നു. വീണ്ടും വീണ്ടും ഇവര്‍ പണവും പൊന്നും ആവശ്യപ്പെട്ടിട്ടും അവ നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ഈയാള്‍. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. സുഗന്ധിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. ശെല്‍വരാജിന് എതിരെ തിങ്കളാഴ്ച രണ്ട് സ്ത്രീകള്‍ നല്കിയ പരാതികള്‍ പോലിസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications