സുപ്രീം കോടതി ഹൈടെക്കാവുന്നു; നോട്ടീസ് ഇമെയില്‍

ഇനിമുതല്‍ കോടതി പുറപ്പെടുവിക്കുന്ന നോട്ടീസുകള്‍ ഇമെയില്‍ വഴിയാകും ഹര്‍ജിക്കാര്‍ക്കും കേസുമായി ബന്ധപ്പെട്ടവര്‍ക്കും അയയ്ക്കുക. സാധാരണ നിലയില്‍ കോടതി നോട്ടീസുകള്‍ തപാലില്‍ രജിസ്റ്റര്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്.
ഇത് പലപ്പോഴും വിലാസക്കാരില്‍ എത്താന്‍ ദിവസങ്ങള്‍ എടുക്കും. ഇതുകൊണ്ടുമാത്രം പലപ്പോഴും കേസുകള്‍ പരിഗണിക്കുന്നത് മാറ്റിവയ്‌ക്കേണ്ടി വരാറുമുണ്ട്. എന്നാല്‍ നോട്ടീസ് ഇമെയിലില്‍ അയയ്ക്കുന്നതോടെ ഈ കാലതാമസം ഇല്ലാതാക്കാന്‍ കഴിയും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ജസ്റ്റുമാരായ കെഎസ് രാധാകൃഷ്ണന്‍, സ്വതന്‍തര്‍ കുമാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പിന്നീട് കോടതിയിയെ അഭിഭാഷകരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
പിന്നീട് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതിയും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും ഈ തീരുമാനത്തെ സ്വാഗതം ചെയ്തതോടെ കപാഡിയ ഇനി കോടതി നോട്ടീസുകള്‍ ഇമെയില്‍ ചെയ്യുമെന്ന തീരുമാനം ഉത്തരവായി ഇറക്കി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് അദ്യഘട്ടത്തില്‍ ഇമെയില്‍ സംവിധാനം ഉപയോഗിക്കുക. ഇമെയില്‍ വഴി നോട്ടീസ് അയച്ചാലും സ്ഥിരം ചെയ്യാറുള്ളപോലെ നോട്ടീസുകള്‍ കോടതി തപാല്‍ വഴിയും അയയ്ക്കും.












Click it and Unblock the Notifications