രാസവസ്തു: കൊറിയര്‍ കമ്പനിക്കെതിരെ കേസ്
കൊച്ചി: ബോറിക് ആസിഡും രാസവസ്തുക്കളും വിമാനത്തില്‍ പാഴ്സലായി അയയ്ക്കാന്‍ ശ്രമിച്ച കൊറിയര്‍ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഈ കൊറിയര്‍ കമ്പനി വിമാനത്തില്‍ ഉല്പന്നങ്ങള്‍ അയയ്ക്കുന്നത് താല്കാലികമായി വിലക്കും. അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാസവസ്തുക്കളാണ് വിമാനത്തില്‍ കയറ്റി അയയ്ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ 25 ഞായറാഴ്ചയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൊച്ചി- ചെന്നൈ വിമാനത്തില്‍ രാസവസ്തുക്കള്‍ കയറ്റി അയയ്ക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന് മുന്‍പ് രാസവസ്തുക്കളില്‍നിന്ന് പുക ഉയരുന്നത് കണ്ടെത്തിയതിനാല്‍ അപകടം ഒഴിവായി. കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.












Click it and Unblock the Notifications