കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാസവസ്തു: കൊറിയര്‍ കമ്പനിക്കെതിരെ കേസ്

Google Oneindia Malayalam News

കൊച്ചി: ബോറിക് ആസിഡും രാസവസ്തുക്കളും വിമാനത്തില്‍ പാഴ്സലായി അയയ്ക്കാന്‍ ശ്രമിച്ച കൊറിയര്‍ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഈ കൊറിയര്‍ കമ്പനി വിമാനത്തില്‍ ഉല്പന്നങ്ങള്‍ അയയ്ക്കുന്നത് താല്കാലികമായി വിലക്കും. അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാസവസ്തുക്കളാണ് വിമാനത്തില്‍ കയറ്റി അയയ്ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ 25 ഞായറാഴ്ചയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൊച്ചി- ചെന്നൈ വിമാനത്തില്‍ രാസവസ്തുക്കള്‍ കയറ്റി അയയ്ക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന് മുന്‍പ് രാസവസ്തുക്കളില്‍നിന്ന് പുക ഉയരുന്നത് കണ്ടെത്തിയതിനാല്‍ അപകടം ഒഴിവായി. കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X