കൊടിക്കുന്നില്‍: ഹര്‍ജി ബുധനാഴ്ച പരിഗണിയ്ക്കും

ഉച്ചയ്ക്ക് ഇത് പരിഗണിച്ച കോടതി ഹര്‍ജി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. മറുപടി സമര്‍പ്പിക്കാന്‍ എതിര്‍കക്ഷികള്‍ കൂടുതല്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് കോടതി ഹര്‍ജി മാറ്റിയത്.
സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടാകുംവരെ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
തെരഞ്ഞെടുപ്പ് റദ്ദാക്കിയ ജസ്റ്റീസ് ശശിധരന്‍ നന്പ്യാരുടെ ബെഞ്ചില്‍ തന്നെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സാധാരണ പ്രതികൂലമായി വിധി വന്നുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സാവകാശം തേടാറുണ്ട്. എന്നാല്‍ കൊടിക്കുന്നേല്‍ സുരേഷിന്റെ അഭിഭാഷകന്‍ തിങ്കളാഴ്ച സ്‌റ്റേ ഹര്‍ജി നല്‍കാത്തതിനാണ് ചൊവ്വാഴ്ച ഹര്‍ജി നല്‍കിയത്.
സുരേഷ് സംവരണ സമുദായാംഗമല്ലെന്നും സംവരണമണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അര്‍ഹനല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.












Click it and Unblock the Notifications