കണ്ടല്‍ പാര്‍ക്ക്: റിപ്പോര്‍ട്ട് ചൊവ്വാഴ്ച കൈമാറും

തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെന്നാണ് സൂചന. മൂന്നേക്കര്‍ കണ്ടല്‍ക്കാട് പാര്‍ക്കിന്റെ നിര്‍മാണത്തിനായി വെട്ടിമാറ്റിയതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
റോഡ്, ഓഫീസ്, പാര്‍ക്കിങ് സ്ഥലം എന്നിവയുടെ നിര്‍മാണത്തിനായി കണ്ടല്‍ക്കാടും തണ്ണീര്‍ത്തടവും മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇതെല്ലാം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമായി വിലയിരുത്തുന്നു.
കണ്ടല്‍ തീം പാര്‍ക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും കണ്ടല്‍ക്കാടുകളുടെ സംരക്ഷണമല്ല ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അറിയുന്നു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഡോക്ടര്‍ സി.എസ്. നായര്‍ പാപ്പിനിശേരി സന്ദര്‍ശിക്കുക. അതിനു ശേഷമാവും അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.












Click it and Unblock the Notifications