പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപാട് ജ്വല്ലറിയുടെ മറവില്‍
കൊച്ചി: ജ്വല്ലറിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്ന് പൊലീസ്.
അധ്യാപകന്റെ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അയൂബിന്റെ ഉടമസ്ഥതയിലുള്ള ആലുവയിലെ ഹിബ ജ്വല്ലറിയെയാണ് പൊലീസ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആലുവ റൂറല്‍ പോലീസ് ഇക്കാര്യം വിശദീകരിച്ചിരിയ്ക്കുന്നത്. ജ്വല്ലറിയില്‍ റെയ്ഡ് നടക്കുന്നതിനിടെ പണവും സ്വര്‍ണ്ണവും രേഖകളും നീക്കം ചെയ്തതായും പോലീസ് കോടതിയെ അറിയിച്ചു.
ജ്വല്ലറി തുറക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് പോലീസ് വിശദീകരണം. ജ്വല്ലറി തുറന്ന് പ്രവര്‍ത്തിയ്ക്കുന്നതിനെ പോലീസ് എതിര്‍ത്തില്ല. എന്നാല്‍ പ്രവര്‍ത്തനം പോലീസ് കര്‍ശനമായി നിരീക്ഷിയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications