സുരേന്ദ്രന്‍ പിള്ള മന്ത്രിയാവും

സന്തോഷമുള്ള തീരുമാനം ആണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് പറഞ്ഞു. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞു. വി.സുരേന്ദ്രന്‍പിള്ളയാണ് പിസി തോമസ് വിഭാഗത്തിലെ ഏക എംഎല്‍എ.
മന്ത്രിസഭാപ്രാതിനിധ്യം ആവശ്യപ്പെട്ട് പിസി തോമസ് വിഭാഗം തിങ്കളാഴ്ച എല്‍ഡിഎഫിന് കത്തുനല്‍കിയിരുന്നു. പിസി തോമസ് വിഭാഗത്തിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മിന് അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കേണ്ടെന്ന് നേരത്തെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തീരുമാനിച്ചിരുന്നു.
മന്ത്രിസ്ഥാനം ഉള്‍പ്പെടെ സര്‍ക്കാരിലും എല്‍ഡിഎഫിലും കേരള കോണ്‍ഗ്രസ് (ജെ) വഹിച്ചിരുന്ന സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് പിസി തോമസ് വിഭാഗത്തിനുവേണ്ടി സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എല്‍ഡിഎഫ്.കണ്‍വീനര്‍ വൈക്കം വിശ്വന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications