കെപിസിസിയ്‌ക്കെതിരെ പരാതി നല്‍കും: സുരേഷ്
കൊച്ചി: തിരഞ്ഞെടുപ്പ് കേസിലെ വിധിയില്‍ കെപിസിസി നിലപാടിനെതിരെ എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
ബുധനാഴ്ച സുരേഷ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയേയും നേരില്‍ കണ്ടുന്നുണ്ട്. ഈ അവസരത്തിലായിരിക്കും പരാതി നല്‍കുക.
തനിക്കെതിരേ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്‍കിയ പരാതി കെപിസിസി അവഗണിച്ചതായി കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് വിജയത്തിനെതിരേ നല്‍കിയ ഹര്‍ജിയുടെ കാര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടി താന്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
സംവരണ സമുദായാംഗമല്ലെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷിന്റെ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയം തിങ്കളാഴ്ച ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications