Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ പ്രസ്താവന മുസ്ലീം വിരുദ്ധമല്ല: പിണറായി

Pinarayi Vijayan
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തിന് എങ്ങനെ എതിരാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലീങ്ങള്‍ എന്ന മറയിട്ടു തീവ്രവാദികളെ സംരക്ഷിക്കാന്‍ ആരും വരേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു ആരോപണങ്ങള്‍. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും മുഖ്യമന്ത്രി ദില്ലിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ യുഡിഎഫും മുസ്ലിംലീഗും രംഗത്തുവന്നതിനെ എന്‍ജിഒ യൂണിയന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

മുസ്ലീം സമുദായത്തെ ആകെ ബാധിക്കുന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ക്ക് മുസ്ലീം ലീഗ് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

പോപ്പുലര്‍ഫ്രണ്ടിനെക്കുറിച്ചു പറഞ്ഞാല്‍ മുസ്ലിം സമുദായത്തെയാണോ ബാധിക്കുക. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചു പറഞ്ഞാല്‍ മുസ്ലിംകളെയാണോ ബാധിക്കുക. അത് അവര്‍ക്കു മാത്രമാണു ബാധകമാവുക.

ഈ സംഘടനകള്‍ ആളുകളെ ആകര്‍ഷിക്കുന്ന കാര്യമാണു മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ മുസ്ലിം ബഹുജനത്തെ കുറ്റപ്പെടുത്താനല്ല. ഇവരുടെ ഉദ്ദേശ്യം സമൂഹം പ്രത്യേകിച്ച് മുസ്ലിം ജനത മനസിലാക്കണം. എങ്കിലേ ഒറ്റപ്പെടുത്താനാവൂ.

പോപ്പുലര്‍ഫ്രണ്ടിനെക്കുറിച്ചു പറഞ്ഞപ്പോള്‍ മുസ്ലിംലീഗിനു വല്ലാത്ത ഇളക്കമുണ്ടായി. യുഡിഎഫ് നേതാക്കള്‍ നിരനിരയായി വിഎസിനെതിരേ വാളെടുത്തു. ഈ വര്‍ഗ്ഗീയ സംഘടനകളെ വിമര്‍ശിയ്ക്കുമ്പോള്‍ എന്തിനാണു ഹാലിളക്കമെന്ന് പിണറായി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+