പിബിയില്‍ തിരിച്ചെടുക്കാന്‍ കത്തുനല്‍കില്ല: വിഎസ്

എന്നാല്‍ എഴുതിത്തന്നിട്ട് തന്നെ തിരിച്ചെടുക്കേണ്ടെന്ന് വി.എസ് തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അടുത്ത മാസം ചേരുന്ന വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നിലും വി.എസിന്റെ പിബി പുനപ്രവേശം അജണ്ടയാകില്ലെന്നുറപ്പായി.
പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ് ഇനി പിബിയില്‍ തിരിച്ചുകയറാന്‍ വി.എസിനു മുന്നിലുള്ള ഏകവഴി. അതു നീട്ടിവയ്ക്കാന്‍ വേണ്ടിയാണ് അടുത്തുതന്നെ ആന്ധ്രയിലെ വിജയവാഡയില്‍ വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത.
മുതിര്‍ന്ന നേതാവായ വി.എസ് കത്തുകൊടുത്താല്‍ പിബിയില്‍ തിരിച്ചെടുക്കുന്നത് അജണ്ടയാക്കി ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. തീര്‍ത്തും അനൗപചാരികമായിട്ടാണത്രേ ഈ അറിയിപ്പുണ്ടായത്.
എന്നാല്‍ താന്‍ എഴുതിച്ചോദിച്ച് സമ്മതം വാങ്ങിയിട്ട് ഒപ്പം ഇരിക്കാന്‍ യോഗ്യതയുള്ളവരൊന്നും പിബിയില്‍ ഇല്ലെന്നാണത്രെ വി.എസ് പറഞ്ഞത്.
വിഎസിനെ പിബിയ്ക്ക് പുറത്തുനിര്‍ത്തി ഇടതുസര്‍ക്കാറിന്റെ കാലാവധി തികയ്ക്കാനാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് താല്‍പര്യം. ഇതിനായി പലഅടവുകളും അവര്‍ പയറ്റുന്നുണ്ട്. പിബിയില്‍ നിന്നും അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കുമ്പോള്‍ വച്ചിരുന്ന നിര്‍ദ്ദേശങ്ങളൊന്നും വിഎസ് പാലിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക പക്ഷം വാദിക്കുന്നത്.
പാര്‍ട്ടിക്കു വഴങ്ങുന്നില്ല, മന്ത്രിമാരുടെ ടീമിനെ നയിക്കുന്നതില്‍ വീഴ്ച വരുത്തുന്നു, ക്യാബിനറ്റ് ബ്രീഫിംഗില്‍ ഇപ്പോഴും പാര്‍ട്ടിയെ പരിഹസിക്കുന്ന വിധത്തില്‍ പ്രതികരിക്കുന്നു തുടങ്ങിയവയാണ് വിഎസിന്റെ പുനപ്രവേശനത്തിന് തടയിടാന്‍ പലപ്പോഴായി ഔദ്യോഗിക പക്ഷ ഉയര്‍ത്തുന്ന വിമര്‍നങ്ങള്‍.
പോളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.നാരായണനെ നിയോഗിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്ത വി.എസിന്റെ നിലപാടും അദ്ദേഹത്തിന് പാരയായി.












Click it and Unblock the Notifications