ബധിരരായ കുട്ടികളെ സഹായിക്കാന്‍ യേശുദാസ്

ചെറുപ്രായത്തില്‍ത്തന്നെ കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് ശ്രവണശക്തി ലഭിക്കുന്ന 'കോക്‌ലിയാര്‍ ഇംപ്ലാന്‍േറഷന്‍' എന്ന ശസ്ത്രക്രിയ നടത്താനാണ് കോക്‌ലിയാര്‍ ഇംപ്ലാന്റ് ഫൗണ്ടേഷന്‍ ഓഫ് കേരള ഉദ്ദേശിക്കുന്നതെന്ന് യേശുദാസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം ശസ്ത്രക്രിയ നടത്തുന്ന വിദഗ്ദ്ധരുടെ സംഘടനയായ കോക്‌ലിയാര്‍ ഇംപ്ലാന്റ് സ്‌പെഷ്യലിസ്റ്റ്‌സ് ഓഫ് കേരളയുമായി സഹകരിച്ചാണ് പദ്ധതി നടത്തുക.
സാധാരണ നിലയില്‍ 6.5 ലക്ഷം രൂപവരെ ഈ ശസ്ത്രക്രിയയ്ക്ക് ചെലവുവരും. ചില ആശുപത്രികളുമായി സഹകരിച്ചും ഡോക്ടര്‍മാര്‍ പ്രതിഫലം കുറച്ചും 5.5 ലക്ഷത്തോളം രൂപയുടെ ചെലവിലാണ് ഫൗണ്ടേഷന്‍ ശസ്ത്രക്രിയക്ക് വഴിയൊരുക്കുന്നത്. ചെലവിന്റെ ഒരുഭാഗം ഫൗണ്ടേഷന്‍ വഹിക്കും.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടകുടുംബങ്ങളിലെ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഹൃദയതരംഗം എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും.












Click it and Unblock the Notifications