Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ തൊണ്ണൂറില്‍ പൂവിട്ട അപൂര്‍വ്വ പ്രണയം

ലണ്ടന്‍: ഒരു പ്രായം കഴിഞ്ഞാല്‍പ്പിന്നെ എന്ത് പ്രണയമെന്ന് ചോദിക്കുന്നവരാണ് പലരും, പ്രായം കൂടുമ്പോള്‍ മനസ്സില്‍ നിന്നും പ്രണയം മാഞ്ഞുപോകുമെന്നാണ് ഈ വാചകം കൊണ്ട് പലരും അര്‍ത്ഥമാക്കുന്നത്.

എന്നാല്‍ പ്രണയത്തിന് പ്രായത്തിന്റെ കണക്കില്ലെന്നതാണ് സത്യം, അതുശരിവയ്ക്കുന്നതാണ് തൊണ്ണൂറില്‍ പൂവണിഞ്ഞ ഈ പ്രണയകഥ. നൂറുവയസ്സു തികയാന്‍ മൂന്നുവര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന കാമുകനും തൊണ്ണൂറു തികയാന്‍ മൂന്നുവര്‍ഷം മാത്രം ബാക്കിയുള്ള കാമുകിയുമാണ് ഇവിടത്തെ കഥാപാത്രങ്ങള്‍.

പ്രായം മറന്ന പ്രണയമാണ് ഇവരുടേത്, കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും വിവാഹിതരാവുകയും ചെയ്തു. ലണ്ടന്‍ സ്വദേശികളായ ഹെന്റി കെറിനും വലേറി ബെര്‍ക്കോവിട്‌സുമാണ് ജീവിത സായാഹ്നത്തില്‍ പ്രണയിച്ച് വിവാഹം ചെയ്തത്.

സ്വന്തം വീട്ടില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. നാലു വര്‍ഷം മുമ്പാണ് ഹെന്റിയ്ക്ക് വലേറിയോട് പ്രണയം തോന്നിയത്. ഹെന്റിയുടെ കവിതാപാരായണ സംഘത്തില്‍ ചേര്‍ന്നതോടെ വലേറിയുടെ മനസ്സിലും പ്രണയത്തിന്റെ മധുരം തിങ്ങി.

ഹെന്റിയാണ് തന്റെ പ്രണയം ആദ്യം തുറന്നുപറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ വലേറി മടികാണിച്ചു. എന്നാല്‍ ഹെന്റി പിന്‍മാറാന്‍ തയ്യാറായില്ല, തനിയ്ക്കിഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും വീണ്ടും വലേറിയെ അറിയിച്ചു.

ഇത്തവണ വലേറി വീണുവെന്ന് പറഞ്ഞാല്‍ മതിയല്ലോ, ഹെന്‍ റിയുടെ സീരിയസ് സ്റ്റാന്റ് മനസ്സിലാക്കിയ വലേറി അദ്ദേഹത്തെയും പ്രണയിക്കാന്‍ തുടങ്ങി. അവസാനം വിവാഹിതരാവാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു.

ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ വിവാഹം കഴിക്കുന്ന ദമ്പതികളെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയാണ് ഇരുവരും ഒന്നിച്ചത്. നൂറോളം അതിഥികളാണ് ഹെന്റിയ്ക്കും വലേറിയ്ക്കും വിവാഹമംഗളാശംസകള്‍ നേരാനെത്തിയത്. ഇരുവരും 60 വര്‍ഷം മുമ്പ് വിവാഹം കഴിച്ചവരാണ്. ഇവരുടേയും മക്കളെല്ലാം ഇപ്പോള്‍ അമേരിക്കയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+