നോക്കിയ എക്സ് 6-8ജിബി ഫോണിന് 14,199രൂപ

മൊബൈലില്‍ സംഗീതം കൂടി ആസ്വദിക്കുകയെന്ന ആവശ്യമുള്ളവരെ തൃപ്തിപ്പെടുത്തുന്നതാണ് എക്‌സ് 6 എന്ന 8 ജിബി ഫോണ്‍.
35 മണിക്കൂര്‍ സംഗീതമാണ് നോക്കിയ എക്‌സ് 6ലൂടെ ഉറപ്പ ്‌നല്‍കുന്നത്. എല്ലാവിധത്തിലുള്ള മ്യൂസിക് ഫോര്‍മാറ്റുകളും സ്വീകരിക്കുന്നതാണ് ഈ മോഡല്‍.
ടച്ച്‌സ്‌ക്രീന്‍ സാങ്കേതിക വിദ്യയ്ക്കു പുറമേ 5 മെഗാപിക്‌സല്‍ കാമറ(കാള്‍ സയിസ് ലെന്‍സ്), ഇരട്ട എല്‍ഇഡി ഫ്‌ളാഷ്, ജിപിആര്‍എസ്, എഡ്ജ്, 3.6 എംബി വൈഫൈ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.
കൂടാതെ ബ്‌ളുടൂത്ത്, യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക്്, ടുജിയില്‍ 12 മണിക്കൂര്‍ സംസാര സമയവും ത്രീജിയില്‍ ആറുമണിക്കൂര്‍ സംസാരസമയവും നല്‍കുന്ന ബാറ്ററി, ക്വര്‍ട്ടി കീബോര്‍ഡ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ഒവി സ്റ്റോര്‍, മൂന്നു ഗെയിംമോഡലുകള്‍ തുടങ്ങിയവ ഈ ഫോണിലുണ്ട്. 14,199 രൂപയാണ് ഇതിന്റെ വില












Click it and Unblock the Notifications