കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിംസ് പൊളിഞ്ഞാല്‍ സന്തോഷം: അയ്യര്‍

  • By Ajith Babu
Google Oneindia Malayalam News

Mani Shankar Aiyar
ദില്ലി: ഒക്‌ടോബറില്‍ ദില്ലിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 'പൊളിഞ്ഞാല്‍ താന്‍ ഏറെ സന്തോഷവാനാവുമെന്ന് മുന്‍ കേന്ദ്ര കായികമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ മണിശങ്കര്‍ അയ്യര്‍. കോമണ്‍വെല്‍ത്ത് ഗെയിംസിനു രക്ഷാകര്‍തൃത്വം വഹിക്കുന്നവര്‍ സാത്താന്മാരാണെന്നും അവര്‍ക്കു നല്ലവരാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗെയിംസിനായി ചെലവഴിക്കുന്ന 35,000 കോടി രൂപ കുട്ടികള്‍ക്കുവേണ്ടി വിനിയോഗിച്ചാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേടാം.

സാധാരണക്കാരായ കുട്ടികള്‍ക്കു കളിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്തപ്പോഴാണ് ഇത്തരം പാഴ്‌മേളകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയിച്ചാല്‍ ഏഷ്യന്‍ഗെയിംസും ഒളിമ്പിക് ഗെയിംസുമായി സംഘാടകര്‍ എത്തും. പാഴ്‌ച്ചെലവിന്റെ മേളകള്‍ ആവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ ഫലം.

രാജ്യസഭാ എംപിയായ മണിശങ്കര്‍ അയ്യരുടെ അഭിപ്രായത്തെ കോണ്‍ഗ്രസും ബിജെപിയും വിമര്‍ശിച്ചു. അയ്യരുടെ അഭിപ്രായത്തെ 'നിരുത്തരവാദപരവും ദേശവിരുദ്ധവുമെന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി വിശേഷിപ്പിച്ചത്.

അയ്യരുടെ പ്രസ്താവന തീര്‍ത്തും വ്യക്തിപരമാണെന്നും അതു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ അഭിപ്രായമല്ലെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. നിരുത്തരവാദപര'മെന്നു പറഞ്ഞു ബി.ജെ.പിയും അയ്യരുടെ പ്രസ്താവന തള്ളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X