കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നിലിന് പൂര്‍ണ പിന്തുണ: ചെന്നിത്തല

  • By Lakshmi
Google Oneindia Malayalam News

Chennithala
കൊച്ചി: കൊടിക്കുന്നില്‍ സുരേഷിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ജാതി സംബന്ധിച്ച വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ചില നേതാക്കളുണ്ടെന്ന പരാതി കൊടിക്കുന്നില്‍ സുരേഷ് കെപിസിസിക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

തെന്നല ബാലകൃഷ്ണപിള്ള ചെയര്‍മാനായ ഉന്നതതല സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി നടപടികള്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും- ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

എന്നാല്‍, തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിക്കാന്‍ സുരേഷ് തയ്യാറായില്ല.മേല്‍ക്കോടതിയില്‍ ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പും അതിനു ശേഷവും കൊടിക്കുന്നില്‍ സുരേഷ് കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചന സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുരേഷിനൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റൊരു കെപിസിസി അംഗം കൂടി നോമിനേഷന്‍ നല്‍കിയിരുന്നു. ഇതെല്ലാം കെപിസിസിക്ക് ലഭിച്ച പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പാര്‍ട്ടി ഇവയെല്ലാം ഗൗരവത്തോടെയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X