കൊടിക്കുന്നില്‍: വിധിയ്ക്ക് ഉപാധികളോടെ സ്റ്റേ

കൊടിക്കുന്നില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് നടപടിയില്‍ സുരേഷിന് പങ്കെടുക്കാമെന്നും എന്നാല്‍ സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. എംപി എന്ന പേരില്‍ മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
ജൂലൈ 26ന് തിങ്കളാഴ്ചയാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ സുരേഷ് സംവരണ സമുദായാംഗമല്ലെന്നും സംവരണമണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അര്‍ഹനല്ലെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തത്.
എതിര്‍സ്ഥാനാര്‍ഥിയായിരുന്ന അനിലും മറ്റ് രണ്ട് പേരും സമര്‍പ്പിച്ച പരാതിയിലായിരുന്നു കോടതിയുടെ നടപടി. എന്നാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications