ഇന്ത്യയില്‍ വിദേശ സര്‍വകലാശാല വേണ്ട: ബേബി

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ തുടങ്ങിയതുകൊണ്ട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂടുകയില്ലെന്നാണ് സി പി എമ്മിന്റെ നിലപാട്. സംസ്ഥാനം ഈ നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം എ ബേബി നിയമസഭയെ അറിയിച്ചു. ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ തുടങ്ങുന്നത് വിദ്യാഭ്യാസ രംഗം വാണിജ്യവത്കരിയ്ക്കാന്‍ മാത്രമേ സഹായിയ്ക്കൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിയ്ക്കുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പില്ല. ഇത് അക്കാദമിക് തലത്തിലും അദ്ധ്യാപക തലത്തിലും മാത്രമാവണം.












Click it and Unblock the Notifications