കണ്ടല്‍ പാര്‍ക്ക് നിയമലംഘനമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കിന്റെ നിര്‍മാണവും പ്രവര്‍ത്തനവും നിയമവിരുദ്ധമാണെന്നു പ്രാഥമിക റിപ്പോര്‍ട്ട്.
ഇതേക്കുറിച്ചു പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് തീരപരിപാലന അതോറിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ സി.ടി.എസ് നായര്‍ക്കു സമര്‍പ്പിച്ചു.
ഏറ്റവും മികച്ച കണ്ടലുകള്‍ നിറഞ്ഞ രണ്ടേക്കര്‍ പ്രദേശം പൂര്‍ണമായും, മറ്റു കുറേ കണ്ടല്‍ക്കാടുകള്‍ ഭാഗികമായും നശിപ്പിച്ചെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
മല്‍സ്യ സമ്പത്തിനാണ് ഇതുമൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണ്ണിട്ടു നികത്തിയും ഒഴുക്കു തടഞ്ഞുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മല്‍സ്യസമ്പത്തിന്റെ നാശത്തിനു കാരണമാകുമെന്നും സമിതി കണ്ടെത്തി.
പാര്‍ക്ക് നിര്‍മാണത്തോടനുബന്ധിച്ചുണ്ടായ ചില നാശനഷ്ടങ്ങള്‍ ഇനി പരിഹരിക്കാനാവാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിലതൊക്കെ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ സി.ടി.എസ്. നായര്‍ അടുത്തു തന്നെ കണ്ടല്‍ പാര്‍ക്ക് സന്ദര്‍ശിക്കും.
അതിനുശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രത്തിനു കൈമാറും വകുപ്പുമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications