തോമസിന്റെ 'തറ' പ്രയോഗത്തിനെതിരെ പ്രതിപക്ഷം

പ്രതിപക്ഷ നേതാവിന്റേത് 'തറ'പ്രവര്‍ത്തനമാണെന്ന ഐസക്കിന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
അന്യ സംസ്ഥാന ലോട്ടറി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു മറുപടി പറയുമ്പോഴാണ് പ്രതിപക്ഷ നേതാവ് തറ പ്രവര്‍ത്തനം നടത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞത്.
'തറ' എന്ന വാക്ക് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിലവാരമില്ലാത്തത ്എന്ന ഉദ്ദേശ്യത്തോടെയാണ് വാക്ക് പ്രയോഗിച്ചതെന്നും അത് പിന്‍വലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സ്പീക്കര്‍ സഭാരേഖകളില്‍ നിന്ന് പരാമര്‍ശം നീക്കി.അവരവരുടെ നിലവാരം അനുസരിച്ചാണ് ഓരോരുത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും തനിക്കതില്‍ പരാതിയില്ലന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
നേരത്തെ കേന്ദ്രം അധികാരം നല്‍കിയാല്‍ ലോട്ടറി മാഫിയയെ ഒതുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്രം ലോട്ടറി മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിക്കിം ലോട്ടറി പ്രമോട്ടര്‍ ജോണ്‍ കെനഡിക്ക് കൂട്ടുനിന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും അംഗീകൃത ഏജന്റ് ചോദിച്ചാല്‍ നറുക്കിന് അനുവദിക്കാതിരിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.












Click it and Unblock the Notifications