Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്‌നോപാര്‍ക്ക് ഇരുപതിന്റെ നിറവില്‍

Techno Park
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചിട്ട് ബുധനാഴ്ച ഇരുപത് വര്‍ഷം തികയുന്നു. തിരുവനന്തപുരം നഗരത്തിനടുത്ത് കഴക്കൂട്ടത്ത് ഇത്തരമൊരു പദ്ധതി സ്ഥാപിയ്ക്കാന്‍ കേരള സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അത് രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്ക് സംരംഭമായിരുന്നു.

ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സിംഗിള്‍ ഐടി പാര്‍ക്ക് എന്ന ബഹുമതി ടെക്‌നോപാര്‍ക്കിന് സ്വന്തമാണ്. 45 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 180 കമ്പനികളിലായി 28000 ഐടി പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

1990ലാണ് ജൂലൈയിലാണ് ടെക്‌നോപാര്‍ക്കിനെക്കുറിച്ചുള്ള ആശയം സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ വരുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ടായിരുന്നു ഇത്തരമൊരു പദ്ധതിയെക്കുറിച്ച സര്‍ക്കാര്‍ ആലോചിച്ചത്.

ഹൈ ടെക്‌നോളജി കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമായിരുന്നു ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴില്‍ രൂപീകരിച്ച സ്വയംഭരണ സമിതി ഭരണച്ചുമതല നിര്‍വഹിയ്ക്കുന്ന ടെക്‌നോപാര്‍ക്കിന്റെ ലക്ഷ്യം.

1991 മാര്‍ച്ച് 31ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരാണ് ടെക്‌നോപാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. പ്രമുഖ വ്യവസായിയായിരുന്ന കെക നമ്പ്യാരായിരുന്നു ടെക്‌നോപാര്‍ക്കിന്റെ ആദ്യ ചെയര്‍മാന്‍. 1995 നവംബറില്‍ പിവി നരസിംഹറാവു ടെക്‌നോപാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ചു.

രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഒട്ടേറെ ഐടി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം ഇവിടേക്ക് വ്യാപിപ്പിച്ചു. ഐടി രംഗത്തെ ഭീമന്‍മാരായ ഇന്‍ഫോസിസ്, ടാറ്റ കള്‍സട്ടന്‍സ സര്‍വീസസ്, ഇന്‍ഫോസിസ് തുടങ്ങിയവരെല്ലാം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ടെക്‌നോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഇന്‍ഫോസിസ് 50 ഏക്കറുകളിലായി സ്വന്തം ക്യാമ്പസ് നിര്‍മ്മിച്ചുകഴിഞ്ഞു. 15000 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി ടെക്‌നോപാര്‍ക്ക് 26 ഏക്കറില്‍ സോഫ്റ്റ് വെയര്‍വെയര്‍ ഡെവലപ്പ്‌മെന്റ് ഇവിടെ സ്ഥാപിച്ചുവരികയാണ്. ടിസിഎസിന്റെ ഗ്ലോബല്‍ ലേണിങ് സെന്ററും ഇവിടെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ട്രെയിനിങ് സെന്ററുകളിലൊന്നായ ഇവിടെ ഓരോ വര്‍ഷവും 24000 പേര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കേരള ഏഷ്യന്‍ സ്‌കൂള്‍ ബിസിനസ്സ്, അഫ്രഡ് അക്കാഡമി, ഫെയിത് ഇന്‍ഫോടെക് തുടങ്ങിയവയും ടെക്‌നോപാര്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്നാംഘട്ട വികസനത്തിനായി കുളത്തൂരില്‍ 92 ഏക്കറും നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്കുവേണ്ടി പള്ളിപ്പുറത്ത് 450 ഏക്കറും ഏറ്റെടുത്തുകഴിഞ്ഞു. ഇതിനെല്ലാം പുറമെ കൊല്ലത്ത് കുണ്ടറയില്‍ ടെക്‌നോപാര്‍ക്കിന്റെ ഉപകേന്ദ്രമായ കൊല്ലം ടെക്‌നോപാര്‍ക്കിനുവേണ്ടി അഷ്ടമുടി കായലിന്റെ തീരത്ത് 44 ഏക്കര്‍ സ്ഥലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണ്.

ബുധനാഴ്ച ടെക്‌നോപാര്‍ക്കിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ സിഇഒമാര്‍ കമ്പനി മേധാവികള്‍ പാര്‍ക് സെന്റര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+