ബോംബ് ഭീഷണി കൊച്ചിയില്‍ ഭീതി പരത്തി
കൊച്ചി: എറണാകുളം കലക്ടറേറ്റിലും നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്്‌റ്റേഷനുകളിലും ആലുവ റയില്‍വേ സ്‌റ്റേഷനിലും ബോംബ് ഭീഷണി. രാവിലെ പത്തരയോടെ മൂന്നിടങ്ങളിലും ബോംബ് പൊട്ടുമെന്ന് ആലുവ റൂറല്‍ എസ്പിക്ക് ഇ മെയിലിലൂടെ ഭീഷണി വരികയായിരുന്നു.
തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ബോംബ് ഭീഷണി റെയില്‍വെ സ്‌റ്റേഷനിലെ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.
ഭീഷണിയെ തുടര്‍ന്ന് വിദഗ്ധമായ പരിശോധനയ്ക്കു ശേഷമാണു കലക്ടറേറ്റിലേക്ക് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളരെ കടത്തി വിട്ടത്. ഭീഷണി സന്ദേശം വന്ന ഇ മെയിലിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications