മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ മേയര്‍മാര്‍
തിരുവനന്തപുരം: വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിനുശേഷം രൂപീകരിയ്ക്കപ്പെടുന്ന മൂന്നുകോര്‍പ്പറേഷന്‍ കൗണ്‍സിലുകളിലും മുപ്പത് നഗരസഭകളിലും അധ്യക്ഷ സ്ഥാനം വനിതകള്‍ക്ക് സംവരണംചെയ്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് മേയര്‍സ്ഥാനം വനിതകള്‍ക്ക് സംവരണംചെയ്തത്. കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ ഡെപ്യൂട്ടി മേയര്‍സ്ഥാനം വനിതകള്‍ക്കായിരിയ്ക്കും.
ചെയര്‍പേഴ്‌സണ്‍സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്ത നഗരസഭകള്‍ ചുവടെ.
തിരുവനന്തപുരം ജില്ല: ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊല്ലം: പുനലൂര്‍
പത്തനംതിട്ട ജില്ല: തിരുവല്ല
ആലപ്പുഴ ജില്ല: ആലപ്പുഴ, ചെങ്ങന്നൂര്‍, ചേര്‍ത്തല, കായംകുളം, കോട്ടയം: ചങ്ങനാശ്ശേരി, വൈക്കം
എറണാകുളം ജില്ല: നോര്‍ത്ത് പറവൂര്‍, തൃശ്ശൂര്‍: ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്
പാലക്കാട് ജില്ല: ഒറ്റപ്പാലം
മലപ്പുറം ജില്ല: പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, കോട്ടയ്ക്കല്‍
കോഴിക്കോട് ജില്ല: കൊയിലാണ്ടി, വടകര
കണ്ണൂര്‍ ജില്ല: കണ്ണൂര്‍, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി,
കാസര്‍കോഡ് ജില്ല: കാഞ്ഞങ്ങാട്, നീലേശ്വരം.
കൊല്ലത്തെ പരവൂര്‍, പാലക്കാട്ടെ ചിറ്റൂര്‍-തത്തമംഗലം എന്നീ നഗരസഭകളിലെ അധ്യക്ഷസ്ഥാനം പട്ടികജാതി വനിതയ്ക്കായിരിക്കും. 29 നഗരസഭകളില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതകള്‍ക്കാണ്. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, കുന്നംകുളം നഗരസഭാ അധ്യക്ഷപദവി പട്ടികജാതി വിഭാഗത്തിനും സംവരണംചെയ്തിട്ടുണ്ട്.












Click it and Unblock the Notifications