മകളുടെ കല്യാണം: ക്ലിന്റണ്‍ പൊടിക്കുന്നത് 23കോടി

ആഗസ്റ്റ് 31ന് മാന്‍ഹാട്ടനിലെ അത്യാധുനിക സംവിധാനങ്ങളുള്ള എസ്‌റ്റേറ്റിലാണ് വിവാഹം നടക്കുന്നത്. 2010ല്‍ നടക്കുന്ന ഏറ്റവും വലിയ വിവാഹമായിരിക്കും ഇതെന്ന് ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്തുന്ന ഡോണി ബ്രൌണ്‍ എന്ന ഡിസൈനര്‍ ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു.
ചെല്‍സിയുടെ വിവാഹ ക്ഷണക്കത്തിന് ഒരെണ്ണത്തിന് 150 ഡോളറാണ് ചിലവാക്കിയിരിക്കുന്നത്. വിവാഹത്തിന്റെ ആഡംബര ചടങ്ങുകളുടെ പൂര്‍ണ ഉത്തരവാദിത്വം പ്രശസ്ത ഡിസൈനര്‍മാരെയാണ് ഏല്പിച്ചിരിക്കുന്നത്. വിവാഹ സമയത്ത് വധു ഓസ്‌കാര്‍ ഡി ലാ റെന്റ കമ്പനി രൂപകല്പന ചെയ്യുന്ന വസ്ത്രമായിരിക്കും ധരിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ എല്ലാം എത്തുന്നുമുണ്ടത്രേ. എന്നാല്‍ 400 പേരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളാല്‍ അതിഥികളുടെ പട്ടിക അതീവരഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.
29 വയസുള്ള ചെല്‍സിയ ന്യൂയോര്‍ക്കിലെ ഒരു ബിസിനസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്. 2008ല്‍ ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്ത് അമ്മയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് ചെല്‍സിയ ആയിരുന്നു. 31കാരനായ വരന്‍ മാര്‍ക് മെസ്വിന്‍സ്‌കി ഒരു ബാങ്കിലെ ജീവനക്കാരനാണ്.












Click it and Unblock the Notifications