Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഗന്ധവ്യഞ്ജന കയറ്റുമതി 17 ശതമാനം കൂടി

കൊച്ചി: 2010-11 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി അളവില്‍ 17 ശതമാനം കൂടി. ആദ്യ പാദത്തില്‍ 1533.84 രൂപയുടെ കയറ്റുമതിയാണ് നടന്നത്.

മുന്‍ വര്‍ഷം ആദ്യപാദത്തിലെ 1293.14 കോടിയെക്കാള്‍ 19 ശതമാനം കൂടുതലാണിത്. ഡോളര്‍ കണക്കില്‍ 22 ശതമാനമാണ് വര്‍ധന. അളവിലെ വര്‍ധന 17 ശതമാനമാണ്. അതായത് കഴിഞ്ഞ ആദ്യ പാദത്തില്‍1,27,265 ടണ്‍ ആയിരുന്നത് 1,48,730 ടണ്‍ ആയി കൂടി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 5.25 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വഴി 6,000 കോടി രൂപയുടെ വരുമാനമാണ് ഇനത്യ ലക്ഷ്യം വച്ചിട്ടുള്ളത്.ഈ ലക്ഷ്യം മറികടക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്കൂട്ടല്‍.

ആദ്യ പാദ കാലയളവായ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വറ്റല്‍മുളക്, ഉലുവ, ചുക്ക്, വെളുത്തുള്ളി, പുളി, കായം തുടങ്ങിയവ കയറ്റുമതി മൂല്യത്തിലും അളവിലും വന്‍ വര്‍ധന രേഖപ്പെടുത്തി. സ്പൈസസ് ബോര്‍ഡിന്റെ കണക്കാണ് ഇത് വ്യക്തമാക്കുന്നത്. പക്ഷേ കുരുമുളക് കയറ്റുമതി അളവില്‍ അഞ്ചുശതമാനവും മൂല്യത്തില്‍ ഒരു ശതമാനവും കുറവ് രേഖപ്പെടുത്തി. കയറ്റുമതി 4,900 ടണ്ണില്‍ നിന്ന് 4,650 ടണ്ണായി കുറഞ്ഞപ്പോള്‍ മൂല്യം 78.85 കോടിയില്‍ നിന്ന് 77.89 കോടിയായി കുറഞ്ഞു.

ഏലം കയറ്റുമതി അളവില്‍ 22 ശതമാനം കുറഞ്ഞപ്പോള്‍ ഉയര്‍ന്ന വില കാരണം മൂല്യത്തില്‍ 47 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ - ജൂണില്‍ 210 ടണ്‍ ഏലത്തിന് കിലോയ്ക്ക് ശരാശരി 634.32 രൂപ ലഭിച്ചപ്പോള്‍ ഇത്തവണ 165 ടണ്ണിന് 1186.36 രൂപ പ്രകാരം ലഭിച്ചു. ഇതുകാരണം മൂല്യം 13.34 കോടി രൂപയില്‍ നിന്ന് 19.58 കോടിയായി വര്‍ധിച്ചു.

ചുക്കിന്റെ കയറ്റുമതി അളവില്‍ 138 ശതമാനവും മൂല്യത്തില്‍ 148 ശതമാനവും വര്‍ധന കാഴ്ചവെച്ചു. കയറ്റുമതി 1200 ടണ്ണില്‍ നിന്ന് 2850 ടണ്ണായി ഉയര്‍ന്നപ്പോള്‍ മൂല്യം 8.29 കോടിയില്‍ നിന്ന് 20.58 കോടിയിലേക്ക് കയറി. മഞ്ഞളിന്റെ കയറ്റുമതി 16,440 ടണ്ണില്‍ നിന്ന് 14,600 ടണ്ണായി കുറഞ്ഞെങ്കിലും മൂല്യം 91.67 കോടിയില്‍ നിന്ന് 188.83 കോടിയിലെത്തി. കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 55.76 രൂപ കിട്ടിയ സ്ഥാനത്ത് ഇത്തവണ 129.34 രൂപ ലഭിക്കുകയുണ്ടായി.

കേരളത്തില്‍ കാര്യമായി കൃഷി ഇല്ലാത്ത വറ്റല്‍മുളക് കയറ്റുമതി അളവില്‍ 33 ശതമാനവും മൂല്യത്തില്‍ 39 ശതമാനവും വര്‍ധന കാണിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ മൂന്നു മാസക്കാലത്ത് 251.26 കോടി രൂപ വില വരുന്ന 42,700 ടണ്ണായിരുന്നു കയറ്റുമതിയെങ്കില്‍ ഇത്തവണ അത് യഥാക്രമം 349.43 കോടി രൂപയും 56,750 ടണ്ണുമായി വര്‍ധിച്ചു. കറി പൗഡര്‍ / പേസ്റ്റ് കയറ്റുമതി അളവില്‍ 21 ശതമാനവും മൂല്യത്തില്‍ 23 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

3065 ടണ്ണില്‍ നിന്ന് 3700 ടണ്ണിലേക്ക് കയറ്റുമതി ഉയര്‍ന്നപ്പോള്‍ മൂല്യം 39.92 കോടി രൂപയില്‍ നിന്ന് 49.14 കോടിയിലെത്തി. എന്നാല്‍ പുതിന ഉല്പന്ന കയറ്റുമതി അളവില്‍ 16 ശതമാനവും മൂല്യത്തില്‍ ഏഴു ശതമാനവും കുറഞ്ഞു. സുഗന്ധവ്യഞ്ജന സത്തുക്കളുടെയും (ഓലിയോറെസിന്‍) എണ്ണകളുടെയും കയറ്റുമതി 1680 ടണ്ണില്‍ നിന്ന് 1780 ടണ്ണിലെത്തിയപ്പോള്‍ മൂല്യം 181.64 കോടിയില്‍ നിന്ന് 204.28 കോടിയായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+