അഴഗിരി രാജിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്

മന്ത്രിപദം ഒഴിയാനുള്ള ആഗ്രഹം അറിയിച്ച അഴഗിരിയോട് തത്കാലം പദവിയില്‍ തുടരാന്‍ കരുണാനിധി ആവശ്യപ്പെട്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നതിനാണ് മന്ത്രിപദം രാജിവയ്ക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഡിഎംകെയുടെ ഉന്നതവൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രതികരിക്കുന്നത്. തമിഴ് വാരികയായ നക്കീരനില്‍ വന്ന വാര്‍ത്തയില്‍ അഴഗിരി പാര്‍ലമെന്റിന്റെ വര്‍ഷകാലസസമ്മേളനം കഴിയുന്നതോടെ രാജിവയ്ക്കുമെന്നാണ് പറയന്നത്.
ഇംഗ്‌ളീഷും ഹിന്ദിയും അറിയാത്തതിനാല്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാതെ കുഴങ്ങുന്ന അഴഗിരി സഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നത് വിവാദമായിരുന്നു.
ഒടുവില്‍ തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇംഗ്‌ളീഷില്‍ എഴുതി വായിക്കാന്‍ ഈയിടെ ധാരണയായിരുന്നു.












Click it and Unblock the Notifications