കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴഗിരി രാജിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്

  • By Lakshmi
Google Oneindia Malayalam News

Alagiri
ദില്ലി : തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകനും കേന്ദ്ര രാസവസ്തു രാസവളം വകുപ്പ് മന്ത്രിയുമായ എം.കെ. അഴഗിരി കേന്ദ്ര മന്ത്രിപദം രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന.

മന്ത്രിപദം ഒഴിയാനുള്ള ആഗ്രഹം അറിയിച്ച അഴഗിരിയോട് തത്കാലം പദവിയില്‍ തുടരാന്‍ കരുണാനിധി ആവശ്യപ്പെട്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നതിനാണ് മന്ത്രിപദം രാജിവയ്ക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഡിഎംകെയുടെ ഉന്നതവൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രതികരിക്കുന്നത്. തമിഴ് വാരികയായ നക്കീരനില്‍ വന്ന വാര്‍ത്തയില്‍ അഴഗിരി പാര്‍ലമെന്റിന്റെ വര്‍ഷകാലസസമ്മേളനം കഴിയുന്നതോടെ രാജിവയ്ക്കുമെന്നാണ് പറയന്നത്.

ഇംഗ്‌ളീഷും ഹിന്ദിയും അറിയാത്തതിനാല്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാതെ കുഴങ്ങുന്ന അഴഗിരി സഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നത് വിവാദമായിരുന്നു.

ഒടുവില്‍ തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇംഗ്‌ളീഷില്‍ എഴുതി വായിക്കാന്‍ ഈയിടെ ധാരണയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X