കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിനെയും സച്ചിനെയും അറിയാത്തവരുണ്ടോ? കാമറൂണ്‍

  • By Lakshmi
Google Oneindia Malayalam News

David Cameron,
ബാംഗ്ലൂര്‍: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും പ്രശംസിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. വ്യാഴാഴ്ച ബാംഗ്ലൂരിലെ ഇലക്ട്രോണിക്‌സ് സിറ്റിയിലുള്ള ഇന്‍ഫോസിസ് കാമ്പസില്‍ ജോലിക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

സിനിമാതാരം ഷാരൂഖ്ഖാനെയും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെയും ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലുമുണ്ടോ ? ഇന്ത്യയിലായാലും ബ്രിട്ടനിലായാലും ജനപ്രിയ താരങ്ങളാണ് ഇവര്‍.

സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍ ഇന്ത്യക്കാരോടൊപ്പം ബ്രിട്ടീഷുകാരും ആഘോഷിക്കും. ഷാരൂഖ്ഖാന്‍ തകര്‍ത്തഭിനയിക്കുന്ന സിനിമകള്‍ ബ്രിട്ടീഷുകാരും കാണും. ഒരേ ഭക്ഷണം, ഒരേ ഭാഷ. എന്തെല്ലാം സാമ്യതകളാണ് നമ്മള്‍ തമ്മില്‍-കാമറൂണ്‍ പറഞ്ഞു.

കലാ, സാംസ്‌കാരികരംഗങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ ബന്ധമാണ് ബ്രിട്ടന്‍ ലക്ഷ്യം വെക്കുന്നത്. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കും. രണ്ട് രാജ്യങ്ങളുടെ ബന്ധത്തില്‍ സംസ്‌കാരത്തിന് മുഖ്യപങ്കുണ്ട്. ഇന്ത്യയും ബ്രിട്ടനും സാംസ്‌കാരിക പങ്കാളികളാണ്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ട് ജനാധിപത്യ രാജ്യങ്ങള്‍. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമായ ഇന്ത്യ, ലോകത്തിന്റെ മതിപ്പ് നേടിക്കഴിഞ്ഞു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാരായ 20 ലക്ഷം ജനങ്ങള്‍ ബ്രിട്ടനില്‍ താമസിക്കുന്നു. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണത്തിന് ബ്രിട്ടന്റെ മണ്ണില്‍ ആരെയും അനുവദിക്കില്ല. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ വ്യാപാരമേഖലയ്ക്ക് നല്കുന്ന സംഭാവന വിലപ്പെട്ടതാണ്. കലാ, കായികരംഗങ്ങളിലും ഇന്ത്യക്കാരുടെ സംഭാവന സ്വീകരിച്ച രാജ്യമാണ് ബ്രിട്ടന്‍-ഇന്ത്യയുടെ ഏറെ പ്രശംസിച്ചുകൊണ്ടായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സംസാരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X