മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുന്നാസര്‍ മദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഓഗസ്റ്റ് 3ലേയ്ക്ക് മാറ്റി.
മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
നേരത്തെ ഈ മാസം 22ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ 29ലേയ്ക്ക് മാറ്റിയത്.
കേസില്‍ നിലപാട് അറിയിക്കുന്നത് വൈകുന്നതില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഇനിയും മാറ്റിവയ്ക്കാനാകില്ലെന്നും ചൊവ്വാഴ്ച തന്നെ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.
ജൂലൈ 12നാണ് മദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.കഴിഞ്ഞ തവണയും കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മാറ്റി വയ്ക്കുകയായിരുന്നു. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് മദനി ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications