പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിയ്ക്കാന‍് ആവശ്യമില്ല
ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടില്‍ അംഗങ്ങളായവരാണ് തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയതായി കരുതുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം അറിയിയ്ക്കാന്‍ ജൂലൈ 13ന് കേരള ഹൈകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ചില മുസ്ലിം സംഘടനകളെ നിരോധിയ്ക്കണമോയെന്ന് തീരുമാനിയ്ക്കുമെന്നാണ് തീരുമാനിയ്ക്കുമെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് എവിടെനിന്നാണ് ധനസഹായം കിട്ടുന്നതെന്ന് അന്വേഷിയ്ക്കണമെന്നും കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കാന്‍ കഴിയുകയുള്ളു എന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications