വിപ്പ് ലംഘിച്ച് സോണിയയും രാഹുലും എവിടെപ്പോയി?

ഒഴിവാക്കാനാകാത്ത കര്‍ത്തവ്യങ്ങള്‍ ഉണ്ടായതിനാലാകും ഇവര്‍ക്ക സഭയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നതെന്നായിരുന്നു ഇതേക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രതികരണം.
സോണിയയും രാഹുലും സഭാനടപടികളില്‍ അതീവതാല്‍പര്യത്തോടെ പങ്കെടുക്കാറുണ്ടെന്നു മനീഷ് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ സോണിയ നിറവേറ്റുന്നു. യുവജനസംഘടനകളുടെ അമരക്കാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയും തിരക്കിട്ട ചുമതലകള്‍ നിറവേറ്റുന്നുണ്ട്-മനീഷ് പറഞ്ഞു.
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു വാശിപിടിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ ബുധനാഴ്ച സഭയില്‍ ഹാജരാകണമെന്ന് വിപ്പ് നല്‍കിയത്.
എന്നാല്‍, പ്രതിപക്ഷം ലോക്‌സഭാ നടപടികള്‍ തടസപ്പെടുത്തുമെന്ന് തീര്‍ച്ചയായതിനാലാണ് സോണിയയും രാഹുലും സഭയിലെത്താതിരുന്നതെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications