കേരളത്തില്‍ 901 അനധികൃത ആരാധനാലയങ്ങള്‍
ദില്ലി: പൊതു സ്ഥലത്ത് പ്രവര്‍ത്തിയ്ക്കുന്ന 901 ആരാധനാലയങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ൂയില്‍ വ്യക്തമാക്കി. നാലാഴ്ചയ്ക്കുള്ളില്‍ ഇവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള അനധികൃത ആരാധനാലയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നീക്കം ചെയ്യുന്നതിനു നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നയം രൂപീ ആറു മാസത്തെ സമയം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു മാസത്തിനകം നയം ഉണ്ടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നയം രൂപീകരിയ്ക്കുന്നതിനോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ആരാധനാലയങ്ങളില്‍ എത്രയെണ്ണം നീക്കം ചെയ്തു, ഏതെല്ലാം നിയമപരമാക്കി, എത്രയെണ്ണം മാറ്റി സ്ഥാപിച്ചു തുടങ്ങിയ വിവരങ്ങളാണ് അവ. ഇവ നാലാഴ്ചക്കകം കോടതിയെ അറിയിക്കണം. പൊതുനിരത്തുകളിലും പാര്‍ക്കുകളിലും മറ്റുമുള്ള ക്ഷേത്രങ്ങള്‍, മുസ്‌ലിം-ക്രൈസ്തവ പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കോടതി തേടിയത്. ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications