മലയാളത്തിന് ശ്രേഷ്ട പദവി അക്കാദമിയുടെ പരിഗണനയില്‍
ദില്ലി/തിരുവനന്തപുരം: മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്‍കണമെന്ന നിര്‍ദേശം സാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതിക്ക് വിട്ടതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു.
സമിതിയുടെ അടുത്ത യോഗത്തില്‍ കേരള സര്‍ക്കാറിന്റെ നിര്‍ദേശം പരിഗണിക്കുമെന്ന് ലോക്‌സഭയില്‍ കെ.പി. ധനപാലന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിന് ശ്രേഷ്ട പദവി (ക്ലാസിക്കല്‍ പദവി) കിട്ടാനായി കേരളം വേണ്ടത് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
കേരളത്തിന്റെ ആവശ്യത്തിന് പിന്‍ ബലം നല്‍കുന്ന രേഖകള്‍ തയ്യാറാക്കാന്‍ തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ ദ്രവീഡിയന്‍ ലാംഗ്വേജ് സ്റ്റഡി സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്ത്വത്തില്‍ സര്‍വ കക്ഷി സംഘം ഈ ആവശ്യം ഉന്നയിച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കണ്ടിരുന്നു. ഇതിനായി വേണ്ടതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി സംഘത്തിന് ഉറപ്പ് നല്‍കിയിരുന്നു.
തമിഴ്‍നാട് തമിഴ് കോണ്‍ഫറന്‍സ് നടത്തിയതിന് സമാനമായി കേരലം 'മലയാളം ഭാഷാ കണ്‍വന്‍ഷന്‍' നടത്താന്‍ ഉദ്ദേശിയ്ക്കുന്നതായും മന്ത്രി ബേബി പറഞ്ഞു. കണ്‍വന്‍ഷന്റെ തീയതി വൈകാതെ തീരുമാനിയ്ക്കും.
സംസ്ഥാനത്തെ എല്ലാ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സിലബസുള്ള സ്കൂളുകളിലും സലയാളം കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications