Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിബിസി സര്‍ക്കുലറിനെക്കുറിച്ച് അന്വേഷണം

തിരുവനന്തപുരം: കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കുലര്‍ ഇറങ്ങിയെന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

രണ്ടാഴ്ച മുന്‍പാണ് കെസിബിസി ഈ സര്‍ക്കുലര്‍ ഇറക്കിയത്. സ്വതന്ത്ര ചിഹ്‌നത്തില്‍ മത്സരിച്ചു ജയിക്കുന്നവരില്‍ പലരും പിന്നീട് നിറം മാറുമെന്നും വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്നുമായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞത്.

ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികളാണ് ലഭിച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ടു ഞായറാഴ്ചകളില്‍ പള്ളികളില്‍ ഈ സര്‍ക്കുലര്‍ വായിച്ചിരുന്നു. സഭയുടെ ഈ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+