ശ്രേഷ്ഠപദവി ലഭിച്ചാല്‍ മലയാളം സര്‍വകലാശാല തുടങ്ങും
തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠപദവി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ മലയാളം സര്‍വകലാശാല ആരംഭിക്കുമെന്ന് മന്ത്രി എം. എ. ബേബി നിയമസഭ/യെ അറിയിച്ചു. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് ധനസഹായം കിട്ടും. ഈ പണം ഉപയോഗിച്ച് സര്‍വകലാശാല തുടങ്ങാന്‍ കഴിയും.
പൊതുവില്‍ വിഷയകേന്ദ്രീകൃതമായി സര്‍വകലാശാലകള്‍ തുടങ്ങുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെങ്കിലും മലയാളത്തിന്റെ കാര്യത്തില്‍ സര്‍വകലാശാല വേണമെന്നാണ് അഭിപ്രായം.
നാലാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളിലും മലയാള ഭാഷ പഠിപ്പിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. മറ്റു ഭാഷകള്‍ പഠിക്കുന്നതിനൊപ്പം ബോധനമാധ്യമം മാതൃഭാഷയാകണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകും.
സംസ്ഥാനത്തെ കേന്ദ്രസ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണമെന്ന ആവശ്യം അതത് ബോര്‍ഡുകളോട് ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications