ശബരിമല റോപ്‍വേ പമ്പയില്‍ നിന്ന്
തിരുവനന്തപുരം: ശബരിമലയിലെ റോപ് വേ പമ്പയിലെ കുന്നിന്‍മുകളില്‍ നിന്ന് തുടങ്ങി സന്നിധാനത്തെ പൊലീസ് മെസ്സിന് സമീപം അവസാനിയ്ക്കും. ദേവസ്വം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇത് നയമസഭയെ അറിയിച്ചത്. ചോദ്യോത്തരവേളയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
റെയില്‍വേയുടെ ഉപ സ്ഥാപനമായ റൈറ്റ്സ് (RITES) ഇതിനായുള്ള പഠനം നടത്തിക്കഴി‍്ഞു. വൈകാതെ അവരുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിയ്ക്കുന്നതാണ്.
മലബാര്‍ ദേവസ്യത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കാനായി മൂന്ന് കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications