ദേശീയപാത വികസനം: കടയടച്ച് പ്രതിഷേധം

റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ നിയമംകൊണ്ടുവരണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.
പണിമുടക്കിന്റെ ഭാഗമായി വ്യാപാരികള്‍ രാജ്ഭവനിലേക്കു പ്രകടനവും ധര്‍ണയും നടത്തും. ഇതിനു മുന്നോടിയായി 10 ദിവസം മുന്‍പ് കാസര്‍കോടു നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥ ബുധനാഴ്ച തലസ്ഥാനത്തു സമാപിച്ചു.
സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ട്. ദേശീയപാതയുടെ വീതി 30 മീറ്ററാക്കി നിജപ്പെടുത്തുക, ഏറ്റെടുത്ത ഭൂമിക്കു കമ്പോള വില നല്‍കി ഉടമകളുടെ പുനരധിവാസം ഉറപ്പാക്കുക, സ്വകാര്യ ചെറുകിട കച്ചവട മേഖലയില്‍ 100% വിദേശ നിക്ഷേപത്തിനുള്ള നടപടി അവസാനിപ്പിക്കുക, വാടക കുടിയാന്‍ നിയമത്തിലെ റദ്ദാക്കിയ സുപ്രധാന ഭാഗങ്ങള്‍ പുന:സ്ഥാപിക്കുക തുടങ്ങിയവയാണു നിവേദനത്തിലെ മുഖ്യ ആവശ്യങ്ങള്‍.












Click it and Unblock the Notifications