കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ കയ്യേറ്റം: പ്രത്യേക ട്രൈബുണല്‍ വരുന്നു

Google Oneindia Malayalam News

Munnar Tea Garden
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ട്രൈബുണല്‍ രൂപീകരീയ്ക്കും. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും പരിഗണനയിലില്ലാത്ത കേസുകള്‍ ഈ ട്രൈബുണലായിരിയ്ക്കും ഇനി പരിഗണിയ്ക്കുക.

ഒരു ജില്ലാ ജഡ്ജിയുടെ നേതൃത്തില്‍ മൂന്ന് അംഗങ്ങളുള്ള ട്രൈബുണലായിരിയ്ക്കും ഇത്. ട്രൈബുണലിന്റെ വിധിയ്ക്കെതിരെ പരാതിക്കാരന് ഹൈകോടതിയെ സമീപിയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിയ്ക്കും. ചിന്നക്കനാല്‍, പള്ളിവാസല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, ബൈസണ്‍ വാലി എന്നീ വില്ലേജുകളിലെ കേസുകളായിരിയ്ക്കും ട്രൈബുണല്‍ പരിഗണിയ്ക്കുക.

മൂന്നാറിലെ മറ്റ് പ്രദേശങ്ങള്‍ ട്രൈബുണലിന്റെ പരിധിയില്‍ പെടുത്താതില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X