കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് വൈമാക്സ് ഇന്റര്‍നെറ്റ് ലഭിയ്ക്കും

Google Oneindia Malayalam News

കോഴിക്കോട്: ബിഎസ്എന്‍എല്‍ കോഴിക്കോട് വൈമാക്സ് ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിച്ചു. ഇനി ഉപയോക്തള്‍ക്ക് ലാന്റ് ലൈന്‍ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് ലഭ്യമാവും.

കേരളത്തില്‍ വൈമാക്സ് (WiMAX - Worldwide Interoperability for Microwave Access) ബ്രോഡ്‍ബാന്റ് സേവനം ലഭ്യമാവുന്ന നാലാമത്തെ ടെലകോം സര്‍ക്കിളാണ് കോഴിക്കോടെന്ന് ജനറല്‍ മാനേജര്‍ സി. സുനിത പറഞ്ഞു. ഇതനുസരിച്ച് വയനാട്ടിലും വൈമാക്സ് സൗകര്യം ലഭിയ്ക്കും. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ സര്‍ക്കിളുകളിലാണ് ഇപ്പോള്‍ വൈമാക്സ് സര്‍വീസ് ഉള്ളത്.

അപ്ലോഡിന് 512 കിലൊബൈറ്റ്സ് വേഗതയും ഡൗണ്‍ലോഡിന് രണ്ട് എം ബിപിഎസ് വേഗതയും ഈ സംവിധാനത്തില്‍ ലഭിയ്ക്കും. ലാന്റ് ലൈന്‍ കണക്ഷന്‍ ഇല്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ് വൈമാക്സ് ബ്രോ‍ഡ്‍ബാന്റ് കണക്ഷന്‍. കെട്ടിടത്തിന് മുകളില്‍ വയ്ക്കുന്ന ഒരു ചെറു ആന്റനയും അതില്‍ നിന്ന് കമ്പ്യൂട്ടറിലേയ്ക്ക് എത്തുന്ന വയറുമാണ് ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X